കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സഹോദയ സ്കൂള്‍ കോംപ്ലക്സ് ജില്ലാ കലോത്സവത്തില്‍ 1047 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഉളിയത്തടുക്ക ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളും ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളില്‍ സ്റ്റേജിനങ്ങളും അരങ്ങേറിയ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 745 പോയിന്റോടെയും ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 302 പോയിന്റോടെയും ആണ് ക്രൈസ്റ്റ് സ്കൂള്‍ ചാമ്പ്യന്മാരായത്. 606 പോയിന്റ് നേടിയ സദ്ഗുരു പബ്ലിക് സ്കൂള്‍ രണ്ടാംസ്ഥാനം നേടി.
69 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 14 രണ്ടാംസ്ഥാനവും ഒമ്പതു മൂന്നാം സ്ഥാനവും നേടിയാണ് ക്രൈസ്റ്റ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായത്.
വിജയികള്‍ക്ക് സഹോദയ സെക്രട്ടറി ജസ്റ്റിന് ആന്റണി സമ്മാനം നല്കി. മികച്ചവിജയം നേടിയ കലാപ്രതിഭകളെ പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പുഞ്ചായില്‍ അഭിനന്ദിച്ചു.